ഈ വര്‍ഷത്തെ മഹാകവി പന്തളം കേരളവര്‍മ്മ സ്മാരക കവിതാ പുരസ്‌കാരം കെ.രാജഗോപാലിന്റെ ‘പതികാലം’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 25000 (ഇരൂപത്തി അയ്യായിരം) രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി നാലിന് വൈകിട്ട് പന്തളത്തു വച്ചു നടന്ന അനുസ്മരണ സമ്മേളനത്തില്‍ സ്മാരക സമിതി അദ്ധ്യക്ഷന്‍ ഡോ. കെ. എസ്. രവികുമാര്‍ പുരസ്‌കാരം സമ്മാനിച്ചു.