മൂലൂർ അവാർഡ് കവി കെ.രാജഗോപാലിന് സമ്മാനിച്ചു

38-മത് മൂലൂർ അവാർഡ് കവി കെ രാജഗോപാലിന് അഡ്വ കെ.യു ജനീഷ്കുമാർ എംഎൽഎ സമ്മാനിച്ചു. പതികാലം എന്ന കവിതസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. മൂലൂർ അവാർഡിലൂടെ സാഹിത്യലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കെ. രാജ​ഗോപലിന് സാധിക്കുമെന്ന് അഡ്വ കെ.യു ജനീഷ്കുമാർ എംഎൽഎ പറഞ്ഞു.

ഏറ്റവും മികച്ച കവിത സമാഹാരത്തിന് നൽകുന്ന 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പ്രഫ. മാലൂർ മുരളീധരൻ, പ്രഫ. കെ രാജേഷ്‌കുമാർ, വി എസ് ബിന്ദു എന്നിവർ അംഗങ്ങളായ പുരസ്‌കാര നിർണയസമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ മൂലൂർ സ്മാരക കമ്മിറ്റി പ്രസിഡന്റും മുൻഎംഎൽഎയുമായ കെ.സി രാജ​ഗോപാലൻ അധ്യക്ഷത വഹിച്ചു. മൂലൂർ സ്മാരക സമിതി ജനറൽ സെക്രട്ടറി വി വിനോദ്, ട്രഷറർ കെ എൻ ശിവരാജൻ, പി.ഡി ബൈജു, പ്രഫ. ഡി പ്രസാദ്, മെഴുവേലി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, അവാർഡ് നിർണയ സമിതി അം​ഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Stay in the Loop

Get the daily email from CryptoNews that makes reading the news actually enjoyable. Join our mailing list to stay in the loop to stay informed, for free.

Latest stories

- Advertisement - spot_img

You might also like...