ഹരിപ്പാട് : ഹരിപ്പാട് കേന്ദ്രമായി പുതുതായി രൂപീകൃതമായ സാഹിത്യ സാംസ്‌കാരിക സംഘടനയായ കേരള കാളിദാസ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പ്രഥമ കേരള കാളിദാസ കേരളവര്‍മ്മ സാഹിത്യ പുരസ്ക്കാരം കെ. രാജഗോപാലിന് സമ്മാനിച്ചു. സംഘടനയുടെ ഉദ്ഘാടനവും, കേരളവര്‍മ്മ വലിയകോയി തമ്പുരാന്റെ അനുസ്മരണവും, പ്രഥമ സാഹിത്യ പുരസ്‌കാര സമര്‍പ്പണവും 19ന് ഉച്ചയ്ക്ക് 2ന് ഹരിപ്പാട് ഡാണാപ്പടി എം.സി.എം ഓഡിറ്റോറിയത്തില്‍ നടന്നു . പതികാലം എന്ന രചനയ്ക്കാണ് അവാർഡ് ലഭിച്ചത്. പതിനായിരത്തൊന്നു രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

