ദിവസവും വയലാറിൻ്റെ ഒരു വരിയെങ്കിലും മൂളാത്ത മലയാളികളുണ്ടോ? അദ്ദേഹത്തിൻ്റെ സർഗ്ഗ പ്രതിഭ അരനൂറ്റാണ്ടിനിപ്പുറവും നമ്മെ സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു. വരൂ, വയലാറിൻ്റെ ജീവിതത്തെയും കൃതികളെയും ഒരിക്കൽ കൂടി ഓർത്തെടുക്കാൻ കാരയ്ക്കാട് കസവ് അവസരം ഒരുക്കുന്നു. പ്രഭാഷണങ്ങൾ കേൾക്കാം, കവിതകളും ഗാനങ്ങളും കോർത്തിണക്കിയ ഗാനസന്ധ്യ ആസ്വദിക്കാം .. ധന്യമുഹൂർത്തങ്ങളിൽ ഒരുമിക്കാം, മറക്കരുതേ, കാരയ്ക്കാട് മംഗലത്ത് ബിൽഡിംഗ്സിൽ ഒക്ടോബർ 25 വൈകുന്നേരം 4 മണിക്ക്



