*മൂന്നാമത് നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടികാവ്യപുരസ്കാരത്തിന് *കെ. രാജഗോപാലിൻ്റെ പതികാലം അർഹമായി. 15001 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്. ഡോ. എസ്. എസ്. ശ്രീകുമാർ, പ്രദീപ് പനങ്ങാട്, ഡോ. എം എസ് പോൾ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. കവിയുടെ കുടുംബവും ദേശത്തുടിയും സംയുക്തമായി ഏർപ്പെടുത്തി വരുന്ന പുരസ്കാരത്തിന്റെ സമർപ്പണം ഫെബ്രുവരി രണ്ടാം വാരത്തിൽ പത്തനംതിട്ടയിൽ *ചലച്ചിത്രകാരൻ മധുപാൽ* *നിർവ്വഹിക്കും*